Connect with us

bye election

സി പി എം വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ച ത്രിപുരയില്‍ രണ്ടു സീറ്റും ബി ജെ പി നേടി

ബൂത്തില്‍ സി പി എം ഏജന്റുമാരെ ഇരിക്കാന്‍ പോലും അനുവദിച്ചില്ല

Published

|

Last Updated

അഗര്‍ത്തല | ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ബി ജെ പിക്ക്. നിലവില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പു നിര്‍ണായകമായിരുന്നു.
പോളിങ്ങ് ബൂത്തില്‍ ഏജന്റുമാരെ ഇരിക്കാന്‍ പോലും അനുവദിക്കാതിരുന്ന അക്രമം നടന്നതിനാല്‍ സി പി എം വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചിരുന്നു.

ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സി പി എമ്മും തമ്മിലാണ് മത്സരം നടന്നത്.
കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ബി ജെ പിക്കായി ബോക്‌സാനഗറില്‍ നിന്നു മത്സരിച്ച തഫജ്ജല്‍ ഹൊസൈനും ധന്‍പുരില്‍ നിന്നു മത്സരിച്ച ബിന്ദു ദേബ്‌നാഥും വിജയിച്ചു.

സി പി എമ്മിന്റെ മിയാന്‍ ഹുസൈന്‍ (ബോക്‌സാനഗര്‍), കൗശിക് ചന്ദ (ധന്‍പൂര്‍) എന്നിവര്‍ പരാജയപ്പെട്ടു. സിറ്റിംഗ് സിപിഎം എംഎല്‍എ ഷംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണു ത്രിപുരയിലെ ധന്‍പ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്.

ത്രിപുരയിലെ ബോക്‌സാനഗറില്‍ സി പി എമ്മിന്റെ എം എം എല്‍ എ ആയിരുന്ന ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഷംസുല്‍ ഹഖിന്റെ മകന്‍ മിയാന്‍ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്. ബോക്‌സനഗറിലും ധന്‍പ്പൂരിലും സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു.

നിലവില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധന്‍പ്പൂരിലെയും ബോക്‌സാനഗറിലെയും വിധി അതി നിര്‍ണായകമായിരുന്നു.

രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബി ജെ പി അക്രമം അഴിച്ചുവിട്ടു മണ്ഡലങ്ങള്‍ പിടിച്ചെടുത്തു എന്നാണു സി പി എം ആരോപിക്കുന്നത്.

 

 

Latest