Kerala
ഗവര്‍ണര്‍ക്ക് കരിങ്കൊടി; തൃശൂരില്‍ 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം.

തൃശൂര്‍ | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും കരിങ്കൊടി കാണിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍. തൃശൂര്‍ മുളങ്കുന്നത്തുകാവിലാണ് സംഭവം.
ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം. വെളപ്പായ റോഡില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്.
സംഭവത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 25 എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----