Kerala
പൊന്നാനിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
മണിക്കൂറുകള്‍ക്ക് മുമ്പ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
മലപ്പുറം | നവകേരളസദസ്സില്‍ പൊന്നാനിയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.പൊന്നാനി കര്‍മ്മാ റോഡില്‍ ഈശ്വരമംഗലം സിവില്‍ സര്‍വീസ് അക്കാദമി പരിസരത്ത് വെച്ചാണ് നവകേരള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് .യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മണിക്കൂറുകള്‍ക്ക് മുമ്പ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
---- facebook comment plugin here -----