Connect with us

Kerala

കള്ളപ്പണ വിവാദം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടായി മാറും: എം വി ഗോവിന്ദന്‍

യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി സമൂഹത്തില്‍ നല്ല അപമതിപ്പ് ഉണ്ടായി

Published

|

Last Updated

പാലക്കാട് | ഉപതിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി സമൂഹത്തില്‍ നല്ല അപമതിപ്പ് ഉണ്ടായിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കള്ളപ്പണ വിവാദം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

ട്രോളി ബാഗ് വിഷയം യാദൃച്ഛികമായി വന്നതാണ്. അത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആയിരുന്നില്ല. എന്നാല്‍ ഈ വിഷയം ഒഴിവാക്കേണ്ടതാണ് എന്നു കാണുന്നില്ല. വസ്ത്രം കൊണ്ടുപോകുകയാണെന്ന് രാഹുല്‍ പറഞ്ഞത് അടക്കം എല്ലാ വാദങ്ങളും തെറ്റാണെന്നു വ്യക്തമായിട്ടുണ്ട്. കുഴല്‍പണവുമായി ബന്ധപ്പെട്ടാണ് ട്രോളി ബാഗ് ചര്‍ച്ച ചെയ്തത്. വ്യജന്‍മാരെക്കുറിച്ച് സമൂഹത്തിന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.