Kerala
കള്ളപ്പണം: രാഹുല്‍ പറയുന്നത് കള്ളമെന്നു തെളിഞ്ഞതായി എം വി ഗോവിന്ദന്‍
രാഹുലിനെ ഉള്‍പ്പെടെ നുണപരിശോധനക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് | കള്ളപ്പണ വിഷയത്തില്‍ രാഹുല്‍ പറയുന്നത് കള്ളമെന്നു തെളിഞ്ഞതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നര എന്നു പറഞ്ഞപ്പോള്‍ നര തപ്പിനോക്കിവനെ പോലെയാണ് സംഭവം ഉണ്ടായപ്പോള്‍ കോഴിക്കോട്ടു നിന്ന് ലൈവ് ഇട്ടത്.
രാഹുലിനെ ഉള്‍പ്പെടെ നുണപരിശോധനക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണം കൊണ്ടുവന്നു എന്നുറപ്പാണ്. ഇത് എവിടേക്ക് കൊണ്ടുപോയി എന്നു കണ്ടെത്തണം. പണം എത്തിച്ചതില്‍ ശക്തമായ അന്തര്‍ ധാര നിലനില്‍ക്കുന്നു. ആരാണ് ബാഗുമായി വന്ന ഫെനി. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. എന്തോ മറയ്ക്കാന്‍ ഉണ്ടായി എന്നുറപ്പാണ്. അതിനാലാണ് പ്രകോപനപരമായ നിലപാട് സ്വീകരിച്ചത്.
പോലീസിന് അവരുടേതായ നിലപാടുണ്ട്. പോലീസ് ഫലപ്രദമായി വിഷയം കൈകാര്യം ചെയ്യണമെന്ന ആവശ്യമാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും കള്ളപ്പണം ഒഴുക്കിയ പാരമ്പര്യം ഉള്ളവരാണ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. സി പി എമ്മിന്റെ മുന്നില്‍ ഇത്തരം വിഷയം വന്നാല്‍ ഉടനെ പരാതി നല്‍കും. ഞങ്ങള്‍ ഒന്നാമത്തെ ശത്രുവായി കാണുന്നത് ബി ജെ പിയെയാണ്. ഇക്കാര്യത്തില്‍ ഉറച്ച നിലപാടുള്ള പാര്‍ട്ടിയാണ് സി പി എം. നാലുകോടി രൂപ ഷാഫി പറമ്പിലിനു കൊടുത്തു എന്നു ധര്‍മജന്‍ പറഞ്ഞു.
എന്താണ് പ്രതിപക്ഷ നേതാവ് മിണ്ടാത്തത്. എന്താണ് കേസു കൊടുക്കാത്തത്. പാലക്കാട്ടേയും ചേലക്കരയിലേയും ജനങ്ങള്‍ ഇത്തരക്കാരെ തിരിച്ചറിയും. പ്രതിപക്ഷനേതാവ് പത്രസമ്മേളനം മതിയാക്കി പോയി. കള്ളപ്പണം പിടിക്കാന്‍ ഒരിക്കലും അനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ്സ് എടുത്തത്. അതാണ് നുണ പരിശോധന നടത്തണം എന്നു പറഞ്ഞത്.