Connect with us

Kerala

'ബ്ലാക്ക്മാന്‍' ഭീതിപരത്തി മോഷണം; പോക്സോ പ്രതിയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും അറസ്റ്റില്‍

മോഷ്ടിക്കുന്ന വാഹനത്തില്‍ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.

Published

|

Last Updated

പത്തനംതിട്ട |  ‘ബ്ലാക്മാന്‍’ ഭീതിപരത്തി മോഷണവും, കവര്‍ച്ചാശ്രമവും നടത്തുന്നതിനിടയില്‍ മുന്നു പേര്‍ അറസ്റ്റില്‍. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയില്‍ വീട്ടില്‍ അഭിജിത്ത്(21), പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൗമാരക്കാര്‍ എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര, നൂറനാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ വാഹനമോഷണം ഉള്‍പ്പെടെ നിരവധി മോഷണ കേസുകളും, കവര്‍ച്ചാ ശ്രമകേസുകളുമുണ്ട്. അഭിജിത്തിന്റെ പേരില്‍ പോക്സോ കേസും നിലവിലുണ്ട്. കേസില്‍ പിടിയിലായ കൗമാരക്കാര്‍ അടുത്തിടെ 6 മൊബൈല്‍ഫോണും രണ്ട് സ്മാര്‍ട്ട് വാച്ചും കവര്‍ന്നതടക്കം , എറണാകുളത്ത് നിന്നും വിലകൂടിയ പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും, ബൈക്ക് മോഷണത്തിനും ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനത്തില്‍ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.

എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബജാജ് പള്‍സര്‍ ബൈക്ക് നവംബര്‍ മൂന്നിന് അര്‍ദ്ധരാത്രി തൃപ്പൂണിത്തുറയില്‍ നിന്നും മോഷ്ടിച്ച് പന്തളത്തേക്ക് കടത്തുകയായിരുന്നു. ഇതിന് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തില്‍ കറങ്ങിനടന്ന് റബര്‍ഷീറ്റുകളും, മൊബൈല്‍ ഫോണുകളും, വിലപിടിപ്പുള്ള വസ്തുവകകളും ബൈക്കുകളും മറ്റും മോഷ്ടിക്കുകയാണ് രീതി. ഒരാഴ്ചക്കിടയില്‍ പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി വീടുകളില്‍ ഇവര്‍ മോഷണശ്രമം നടത്തി ജനങ്ങളില്‍ ഭീതിസൃഷ്ടിച്ചിരുന്നു. സ്ഥിരമായി കഞ്ചാവും മദ്യവുമുപയോഗിക്കുന്ന കുട്ടികളടക്കമുളള കവര്‍ച്ചാസംഘം പതിനഞ്ചിന് അര്‍ധരാത്രി പന്തളം കീരുകുഴി സെന്റ് ജോര്‍ജ് കാതോലിക്കറ്റ് ചര്‍ച്ചിന്റെ വഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ചു. നിരത്തിലെ വാഹനങ്ങളുടെ വരവും, കാണിക്കവഞ്ചിക്ക് നിരവധി അറകളും സുരക്ഷാക്രമീകരണങ്ങളുമുള്ളതും കാരണം മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാര്‍, പന്തളം എസ് എച്ച് ഓ റ്റി ഡി പ്രജീഷ് ,എസ് ഐ അനീഷ് എബ്രഹാം, പോലീസുദ്യോഗസ്ഥരായ കെ അമീഷ് , എസ് അന്‍വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു. കുട്ടി കുറ്റവാളികളെ ജൂവനയില്‍ കോടതിയില്‍ ഹാജരാക്കി

 

---- facebook comment plugin here -----

Latest