Connect with us

National

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ബ്ലേഡ്; ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍

മെസ്സില്‍ നല്‍കുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന് പ്രതിമാസം 2,500 മുതല്‍ 3,000 രൂപ വരെ നല്‍കേണ്ടിവരുന്നു

Published

|

Last Updated

ഹൈദരാബാദ് | ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം.ന്യൂ ഗോദാവരി ഹോസ്റ്റല്‍ മെസ്സില്‍ വിളമ്പിയ കറിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ രാത്രി ബ്ലേഡ് കിട്ടിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്.

ബേഡ് കിട്ടിയ സംഭവം ഒറ്റപ്പെട്ടതല്ലെന്നും കഴിഞ്ഞ പല ദിവസങ്ങളിലായി കറിയില്‍ നിന്ന് പുഴുവിനെയും ഗ്ലാസ് കഷണങ്ങളും കിട്ടിയിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പറയുമ്പോള്‍ ഇനി അങ്ങനെ സംഭവിക്കില്ലെന്നാണ് മെസ്സിലെ സ്റ്റാഫ് ഉറപ്പുതരാറുള്ളതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

മെസ്സില്‍ നല്‍കുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന് പ്രതിമാസം 2,500 മുതല്‍ 3,000 രൂപ വരെ നല്‍കേണ്ടിവരുന്നു.പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച് കറിപാത്രവുമായാണ് വിദ്യാര്‍ഥികള്‍ ഇന്നലെ രാത്രി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

Latest