Connect with us

Ongoing News

പ്രവാചക നിന്ദ: യു പിയില്‍ ക്ഷേത്ര പുരോഹിതനെതിരെ കേസ്

Published

|

Last Updated

ഗാസിയാബാദ് | പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ക്ഷേത്ര പുരോഹിതനെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തത്. സെപ്തംബര്‍ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയാണ് നരസിംഹാനന്ദ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘എല്ലാ ദസറയിലും കോലം കത്തിക്കേണ്ടി വന്നാല്‍ നിങ്ങള്‍ മുഹമ്മദിന്റെ കോലം കത്തിക്കുക.’ എന്നായിരുന്നു പുരോഹിതന്‍ പ്രസംഗത്തില്‍ പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബി എന്‍ എസ് സെക്ഷന്‍ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് എഫ് ഐ നരസിംഹാനന്ദക്കെതിരെ എ ഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നരസിംഹാനന്ദിന്റെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ അപലപിക്കുകയും അദ്ദേഹത്തിനെതിരെ ഉടന്‍ നടപടിയെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മഅ്ദനി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഗാസിയാബാദ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രക്കും അദ്ദേഹം കത്തയച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

---- facebook comment plugin here -----

Latest