Connect with us

National

മധ്യപ്രദേശില്‍ ആയുധ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; 10 പേര്‍ക്ക് പരുക്ക്

ജബല്‍പൂരിലെ ഖമറി സെന്‍ട്രല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഡ്‌നന്‍സ് ഫാക്ടറിയിലാണ് ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായത്.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ ജബല്‍പൂരിലെ ആയുധ നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരുക്ക്. ഖമറി സെന്‍ട്രല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഡ്‌നന്‍സ് ഫാക്ടറിയിലാണ് ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായത്.

ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പരിസരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള, ബോംബുകളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്ന കേന്ദ്രമാണ് ജബല്‍പൂരിലേത്. ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബില്‍ഡിങ് 200ലാണ് അപകടം സംഭവിച്ചത്.

ബോംബുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം തകരാറിലായതാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നാണ് വിവരം.

 

 

Latest