Connect with us

National

ജമ്മു കശ്മീരില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാല് മരണം

ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം

Published

|

Last Updated

ശ്രീനഗര്‍  \ ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം .ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്.

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest