Connect with us

National

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 8 മരണം

10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.

Published

|

Last Updated

കാഞ്ചിപുരം| തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കുരുവിമലയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ടു സ്ത്രീകളടക്കം എട്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. 20 വര്‍ഷത്തോളമായി കുരുവിമലയില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്രന്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച ഉച്ചയോടെ സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകട സമയത്ത് മുപ്പതോളം തൊഴിലാളികള്‍ ജോലിയിലുണ്ടായിരുന്നു.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ചിപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ചിപുരം മെഡിക്കല്‍ കോളജ്, ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. പൊലീസിന്റെയും അഗ്‌നിരക്ഷ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

---- facebook comment plugin here -----

Latest