FIRE
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം; തീ നിയന്ത്രണ വിധേയമായില്ല
ഫാക്ടറിയ്ക്കുള്ളില്‍ സ്‌ഫോടനം തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അടുത്തേയ്ക്ക് എത്താന്‍ കഴിയുന്നില്ല
വിരുദുനഗര്‍ | തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം. വിരുദുനഗറിലെ സത്തൂര്‍ മേഖലയിലുള്ള പടക്ക നിര്‍മാണ ഫാക്ടറിയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. ഫാക്ടറിയില്‍ ഇപ്പോഴും സ്ഫോടനങ്ങള്‍ തുടരുകയാണെന്നാണ് വിവരം.
ഫാക്ടറിയില്‍ ആളിപ്പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫാക്ടറിയ്ക്കുള്ളില്‍ സ്‌ഫോടനം തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അടുത്തേയ്ക്ക് എത്താന്‍ കഴിയുന്നില്ല. തീപിടിത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സെപ്റ്റംബര്‍ 19ന് വിരുദുനഗര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം നടന്നിരുന്നു. വെമ്പക്കോട്ടയ്ക്കടുത്തുള്ള പടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനമാണ് നടന്നിരുന്നത്.