Kerala
തൃപ്പൂണിത്തുറ അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലെ സ്ഫോടനം; 10 പ്രതികള്‍ക്ക് ജാമ്യം
പ്രതികള്‍ക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചി|തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് അനധികൃത പടക്ക സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തിലെ 10 പ്രതികള്‍ക്ക് ജാമ്യം. ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയം പേരൂര്‍ പുത്തന്‍ പുരയില്‍ അനില്‍ കുമാര്‍, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയില്‍ കൃഷ്ണന്‍കുട്ടി നായര്‍, കാരോത്ത് സതീശന്‍, തെക്കുംഭാഗം വെട്ടുവേലില്‍ ശശികുമാര്‍, തെക്കുംഭാഗം പി.കെ നിവാസില്‍ രഞ്ജിത്, നാലുകെട്ടില്‍ സജീവ് കുമാര്‍, പേരപറമ്പില്‍ രാജീവ്, നാലുകെട്ടില്‍ കെ.കെ. സത്യന്‍, കളരിക്കല്‍ത്തറ രാജീവ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 12നാണ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കും ഭാഗത്തിന്റെ പറമ്പില്‍ ഇറക്കിവെച്ച കരിമരുന്നുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സമീപത്തെ 321 വീടുകള്‍ തകരുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.