Connect with us

National

ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിനിടെ സ്‌ഫോടനം; കമാന്‍ഡോക്ക് പരുക്ക്

നക്‌സല്‍ ബാധിത സുഖ്മ ജില്ലയിലാണ് ഐഇഡി സ്ഫോടനം നടന്നത്.

Published

|

Last Updated

റായ്പൂര്‍ |  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തി. നക്‌സല്‍ ബാധിത സുഖ്മ ജില്ലയിലാണ് ഐഇഡി സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാന്‍ഡോക്ക് പരുക്കേറ്റതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിആര്‍പിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാര്‍ക ക്യാമ്പില്‍ നിന്ന് എല്‍മഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്തിനാണ് പരുക്കേറ്റത്.

90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കോണ്ട നിയമസഭാ സെഗ്മെന്റിന് കീഴിലാണ് ഈ പ്രദേശം.

 

Latest