Connect with us

Kannur

കണ്ണൂരിൽ ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെ സ്ഫോടനം; അതിഥി തൊഴിലാളിക്കും രണ്ട് കുട്ടികൾക്കും പരുക്ക്

ഫ്ലാസ്ക് പോലെയുള്ള പാത്രം തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

Published

|

Last Updated

കണ്ണൂർ |കതിരൂർ പാട്യം മൂഴിവയലിൽ സ്ഫോടനത്തിൽ മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്ക്. ആക്രിസാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. കണ്ണിനും കൈക്കും പരുക്കേറ്റ അലിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.

ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിവരികയായിരുന്നു അലിയും കുടുംബവും. ഇവർ തമാസിക്കുന്ന വാടക വീട്ടിൽ സാധാനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

ഫ്ലാസ്ക് പോലെയുള്ള പാത്രം തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest