National
സ്‌ഫോടക വസ്തു നിര്‍മ്മാണ കമ്പനിയില്‍ പൊട്ടിത്തെറി : ഒമ്പതു തൊഴിലാളികള്‍ മരണപ്പെട്ടു
സ്‌ഫോടനത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

നാഗ്പുര്‍ | നാഗ്പൂരിലെ ബസര്‍ഗാവ് ഗ്രാമത്തിലുള്ള സോളാര്‍ എക്സ്പ്ലോസീവ്സ് ഫാക്ടറിയില്‍ നടന്ന സ്ഫോടനത്തില്‍ ഒമ്പതു തൊഴിലാളികള്‍ മരിച്ചു.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുമുണ്ട്.
ഞായറാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സ്ഫോടക വസ്തുക്കളും ഡ്രോണുകളും പ്രതിരോധ സേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന മഹാരാഷ്ട്രയിലെ സ്ഫോടക വസ്തു നിര്‍മാണ കമ്പനിയാണിത്. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----