Connect with us

International

പാകിസ്ഥാനില്‍ സ്ഫോടനം: 10 സൈനികര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി

ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്

Published

|

Last Updated

ഇസ്ലാമാബാദ്|പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.

Latest