Connect with us

National

സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം; ആറ് പേര്‍ക്ക് പരുക്ക്

സ്ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പോലീസ് വ്യക്തമാക്കി

Published

|

Last Updated

അമൃത്സര്‍ |  പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരുക്ക്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പൈതൃക തെരുവിലാണ് സ്‌ഫോടനം നടന്നത്.

സ്ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. സംഭവസമയം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികളുടെമേല്‍ ചില്ലുകള്‍ തകര്‍ന്നുവീണ് പരിക്ക് പറ്റുകയായിരുന്നെന്ന് പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.

 

---- facebook comment plugin here -----

Latest