Connect with us

National

പഞ്ചാബ് ബിജെപി നേതാവിന്റെ വസതിക്ക് പുറത്ത് സ്ഫോടനം; ആര്‍ക്കും പരുക്കില്ല

ഫോറന്‍സിക് സംഘങ്ങള്‍ തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജലന്ധര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.

Published

|

Last Updated

മൊഹാലി|മുന്‍ കാബിനറ്റ് മന്ത്രിയും പഞ്ചാബ് ബിജെപി മുന്‍ പ്രസിഡന്റുമായ മനോരഞ്ജന്‍ കാലിയയുടെ വസതിയ്ക്കു പുറത്ത് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വീടിന് പുറത്ത് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് സംഘങ്ങള്‍ തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജലന്ധര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.

ഒരു മണിയോട് അടുത്താണ് സ്‌ഫോടനം സംഭവിച്ചത്. ഇടി മുഴക്കമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോരഞ്ജന്‍ കാലിയ പറഞ്ഞു. കഴിഞ്ഞ മാസത്തിനിടെ അമൃത്സറിലും ഗുരുദാസ്പൂരിലും പോലീസ് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ വീടിനു പുറത്തും സ്‌ഫോടനം ഉണ്ടായത്.