Connect with us

thomas isac

സ്‌ഫോടനം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക വിരുദ്ധനെപ്പോലെ പെരുമാറുന്നതായി തോമസ് ഐസക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

Published

|

Last Updated

കൊച്ചി | കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ. ടി എം തോമസ് ഐസക്. മന്ത്രി സാമൂഹിക വിരുദ്ധ നെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്‌സില്‍ കുറിച്ചു.

കേരളത്തിലെ ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കണ്‍വെന്‍ഷനില്‍ അതൃപ്തനായ മുന്‍ അംഗം കലാപം സൃഷ്ടിച്ചു. കേന്ദ്രമന്ത്രി കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുസ്‌ലിംങ്ങ ള്‍ക്കെ തിരെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. വര്‍ഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാ നുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തി യതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

 

Latest