Connect with us

isl 2022

കലിംഗപ്പടയുടെ പ്രതിരോധം തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്; തോല്‍വിയറിയാതെ മുന്നേറ്റം

ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

Published

|

Last Updated

കൊച്ചി | ഒഡീഷ എഫ് സി തീര്‍ത്ത ഇരുമ്പുമറയെ മറികടന്ന് തോല്‍വിയറിയാത്ത മുന്നേറ്റം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോട് സമനില വഴങ്ങിയെങ്കിലും ഒഡീഷയോട് ആധികാരിക ജയം നേടാന്‍ മഞ്ഞപ്പടക്ക് സാധിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ഒഡീഷയുടെ പ്രതിരോധക്കോട്ട ഭേദിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടുന്നത്. 86ാം മിനുട്ടില്‍ സൊറൈശാം സന്ദീപ് സിംഗ് ആണ് ഗോള്‍ നേടിയത്. ഒഡീഷ ഗോളി അമരീന്ദര്‍ സിംഗിന്റെ വീഴ്ചയില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്. ബ്രൈസ് മിറാന്‍ഡയുടെ ക്രോസ് പഞ്ച് ചെയ്തകറ്റാന്‍ അമരീന്ദര്‍ ശ്രമിച്ചെങ്കിലും പാഴായി. ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന സന്ദീപ് സിംഗ് അവസരം മുതലാക്കി ഗോളാക്കുകയും ചെയ്തു.

Latest