Kerala
ഐഎസ്എല്ലില്‍ ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ബ്ലാസ്റ്റേഴ്‌സ്
മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.
കൊച്ചി | ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എയ്ബന്‍ ഡോഹ്ലിംഗിന് റെഡ് കാര്‍ഡ് കിട്ടിയതോടെ കളിയുടെ ഗതിമാറി.
നോര്‍ത്ത് നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ബ്ലാസ്റ്റേഴ്‌സിന്റെ നോവ സദോയ് മുന്നേറ്റങ്ങള്‍ പ്രതീക്ഷ നല്‍കിയെങ്കിലും വലകുലുക്കാനായില്ല. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിലെത്തിയ ദുഷാന്‍ ലഗാതോര്‍ പകരക്കാരനായി കളത്തിലിറങ്ങി. മത്സരം സമനിലയായതോടെ ബ്ലാസ്റ്റേഴ്‌സിന് 21 പോയിന്റായി
---- facebook comment plugin here -----