National
ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; ഹാട്രിക് നേടി ഛേത്രി
ഛേത്രിയുടെ സീസണിലെ ആറാം ഗോളാണിത്
ബെംഗളുരു | ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളുരു എഫ്സി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളുകള്‍ക്ക് വഴങ്ങി.എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ട് ഗോളുകളും മടക്കി .എന്നാല്‍ ബെംഗളുരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്ത് പായിച്ചതോടെ കളി അവരുടെ കൈകളിലായി.
കളി തുടങ്ങി എട്ടാം മിനിറ്റില്‍തന്നെ ബെംഗളൂരു ലീഡെടുത്തു. വിങ്ങില്‍ നിന്ന് റയാന്‍ വില്യംസ് നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. ഛേത്രിയുടെ സീസണിലെ ആറാം ഗോളാണിത്
56-ാം മിനിറ്റില്‍ ജെസ്യൂസ് ജിമനസിലൂടെ ഒരു ഗോള്‍ മടക്കാന്‍ കേരളത്തിനായി. അധികം വൈകിയില്ല 67-ാം മിനിറ്റില്‍ ഫ്രെഡി ലല്ലാവ്മ ബ്ലാസ്റ്റേഴ്‌സിനായി സമനില ഗോള്‍ നേടി. സ്‌കോര്‍ 2-2. എന്നാല്‍ 73-ാം മിനിറ്റില്‍ സുനില്‍ ഛേത്രി വീണ്ടും ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ഛേത്രി മൂന്നാമതും വല കുലുക്കിതയതോടെ ബെംഗളൂരുവിന്റെ വിജയമുറപ്പിച്ചു. തോല്‍വിയോടെ വെറും പതിനൊന്ന് പോയിന്റ് മാത്രമുള്ള കേരളം 11 സ്ഥാനത്ത് ആണ്. ബെംഗളുരുവാകട്ടെ ആധികാരിക ജയത്തോടെ 23 പോയിന്റുമായി ആദ്യ സ്ഥാനത്ത് എത്തി.