Connect with us

Ongoing News

ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി

Published

|

Last Updated

ഗുവാഹത്തി | ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴിസിന് വീണ്ടും തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോല്‍വി വഴങ്ങിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ തറപറ്റിച്ചത്.

ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാന പത്ത് മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് രണ്ട് ഗോളുകളും നേടിയത്. 84 ാം മിനിറ്റില്‍ നെസ്റ്റല്‍ അല്‍ബിയച്ച് നോര്‍ത്ത് ഈസ്റ്റിനായി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ അധിക സമയത്ത് ജിതിന്‍ മഠത്തില്‍ സുബ്രന്‍ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ബ്ലാസ്‌റ്റേഴിസ് തോല്‍വി ഉറപ്പിക്കുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പതാമത്തെ തോല്‍വിയാണിത്.

Latest