Connect with us

Kerala

ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

കൊച്ചി പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്

Published

|

Last Updated

കൊച്ചി | ഐ എസ് എൽ ഫുട്ബോളിൽ പങ്കെടുക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ടീം ഉപയോഗിക്കുന്ന മഞ്ഞ സ്റ്റിക്കർ പതിച്ച ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്. അഞ്ച് നിയമ ലംഘനങ്ങളാണ് എം വി ഡി ബസിൽ കണ്ടെത്തിയത്.

ബസിന്റെ ടയറുകൾ അപകടാവസ്ഥയിൽ,  റിയർ വ്യു മിറർ തകർന്ന് നിലയിൽ, ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകൾ ഉണ്ടായിരുന്നില്ല, ബോണറ്റ് തകർന്ന നിലയിൽ, അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൊച്ചി പനമ്പള്ളി നഗറിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്

ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയിരുന്നു. ഇതിന്റെ വ്യാപകമായി സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Latest