Connect with us

Ongoing News

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ

ഗോൾ നേടിയത് റോയ് കൃഷ്ണ

Published

|

Last Updated

ബെംഗളൂരു | ബെഗളൂരു എഫ് സിക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. മത്സരത്തിൽ 322ാം മിനുറ്റിൽ റോയ് കൃഷ്ണയാണ് ആഥിതേയർക്കായി ഗോൾ നേടിയത്.

തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ച് മിന്നുന്ന ഫോമിലുള്ള ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്ലേ ഓഫിലെത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായതിനാൽ  പൊടിപാറുന്ന മത്സരമാണ് ബെംഗളൂരുവിൽ നടക്കുന്നത്. ജയിച്ചില്ലെങ്കിൽ കേരളത്തിന് വലിയ തിരിച്ചടിയാകും. എ ടി കെ, ഹൈദരാബാദ് എന്നീ കരുത്തരുമായാണ് അടുത്ത കളികൾ.

17 മത്സരങ്ങളിൽ പത്ത് ജയവും ഒരു സമനിലയും ആറ് തോൽവിയുമടക്കം 31 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളിൽ 25 പോയിൻ്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്. ഡിസംബറിൽ കൊച്ചിയിൽ സീസണിലെ ആദ്യ മത്സരത്തിൽ കേരളം 3-2ന് നീലപ്പട വീഴ്ത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ 2-1ന് തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇവാൻ വുകോമനോവിചും സംഘവും ഇറങ്ങിയത്. ബെംഗളൂരു കഴിഞ്ഞ കളിയിൽ എ ടി കെ മോഹൻ ബഗാനെ ഇതേ സ്‌കോറിന് തോൽപ്പിച്ചിരുന്നു.