Qatar World Cup 2022
അടി, തിരിച്ചടി; ഇക്വഡോറിനെതിരെ ആവേശ ജയവുമായി ആഫ്രിക്കന്‍ കരുത്തര്‍
ഇതോടെ സെനഗല്‍ പ്രിക്വാര്‍ട്ടറിലെത്തി.
ദോഹ | ആവേശം മുറ്റിനിന്ന ജീവന്മരണ പോരാട്ടത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെനഗല്‍. ആദ്യ പകുതിയില്‍ പെനല്‍റ്റിയിലൂടെ സെനഗല്‍ ലീഡ് നേടിയിരുന്നു. ഇതോടെ സെനഗല്‍ പ്രിക്വാര്‍ട്ടറിലെത്തി.
42ാം മിനുട്ടില്‍ പെനല്‍റ്റി ഏരിയയില്‍ വെച്ച് ഇക്വഡോറിന്റെ പിയറോ ഹിന്‍കാപീയാണ് സെനഗല്‍ താരത്തെ ഫൗള്‍ ചെയ്തത്. 44ാം മിനുട്ടില്‍ പെനല്‍റ്റി കിക്കെടുത്ത ഇസ്‌മെയ്‌ല സാര്‍ അത് ഗോളാക്കി.
67ാം മിനുട്ടില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി. ഫെലിക്‌സ് ടോറസ് എടുത്ത കോര്‍ണര്‍ കിക്ക് മൊയ്‌സെസ് കെയ്‌സിഡോ ഗോളാക്കുകയായിരുന്നു. എന്നാല്‍, മൂന്ന് മിനുട്ട് പിന്നിട്ടപ്പോഴേക്കും സെനഗലിന്റെ മറുപടി ഗോള്‍ വന്നു. സെറ്റ് പീസിന് ശേഷം ക്ലോസ് റേഞ്ചില്‍ വെച്ച് ഉഗ്രന്‍ ഷോട്ടിലൂടെ കാലിദൂ കൗലിബാലിയാണ് ഗോള്‍ നേടിയത്.
---- facebook comment plugin here -----