Connect with us

Kerala

കോവളം കടൽത്തീരത്തിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

ന്യൂഡൽഹി | കോവളം ഉൾപ്പെടെ രാജ്യത്തെ രണ്ട് കടൽത്തീരങ്ങൾക്ക് കൂടി ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. കോവളത്തിന് പുറമെ പോണ്ടിച്ചേരിയിലെ ഏദനാണ് അംഗീകാരം ലഭിച്ച മറ്റൊരു കടൽത്തീരം. മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്കുള്ള ആഗോള അംഗീകാരമാണിതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡെൻമാർക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് ആഗോളതലത്തിൽ പ്രശസ്തമായ ഇക്കോ-ലേബൽ-ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്നത്.

കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂർ, ദിയുവിലെ ഘോഘ്ല, കേരളത്തിലെ കാസർകോട്, കാപ്പാട്, കർണാടകത്തിലെ പടുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ നിക്കോബറിലെ രാധാനഗർ എന്നിവയുടെയും അംഗീകാരം നിലനിർത്തിയിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Latest