Connect with us

Ongoing News

ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 ദൗത്യം വിജയകരം; പങ്കാളികളായത് ആറ് വനിതകള്‍

Published

|

Last Updated

ടെക്‌സാസ് | ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമാണിത്.

ബഹിരാകാശത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയായി പരിഗണിക്കപ്പെടുന്ന കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ച ക്രൂ കാപ്‌സ്യൂള്‍ ഭൂമിയില്‍ തിരിച്ചെത്തി. 11 മിനുട്ടോളമാണ് ദൗത്യം നീണ്ടത്. വെസ്റ്റ് ടെക്‌സാസിലെ ലാന്‍ഡിങ് കേന്ദ്രത്തിലാണ്

ആറ് വനിതകളാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍ അവതാരക ഗയ്‌ലെ കിങ്, ബഹിരാകാശ സംരംഭത്തിന്റെ മേധാവി ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസ്, പോപ്പ് ഗായിക കാറ്റി പെറി തുടങ്ങിയവര്‍ ദൗത്യത്തിന്റെ ഭാഗമായി.

 

 

Latest