Connect with us

International

ബ്ലൂ ഒറിജിൻ ദൗത്യം വിജയം; ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ഗോപിചന്ദ്‌ തോട്ടക്കുര

ബ്ലൂ ഒറിജിന്‍ എന്‍.എസ്‌- 25 മിഷനില്‍ പങ്കാളിയായ അദ്ദേഹം ഉൾപ്പെടെ ആറംഗസംഘം ബഹിരാകാശ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി തിരിച്ചെത്തി.

Published

|

Last Updated

എൻ എസ്-25 ക്രൂ. ചിത്രം ഇടത്തുനിന്ന് വലത്തോട്ട്: ഗോപി തോട്ടക്കുര, മേസൺ ഏഞ്ചൽ, കരോൾ ഷാലർ, എഡ് ഡ്വൈറ്റ്, കെൻ ഹെസ്, സിൽവെയിൻ ചിറോൺ.

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ആന്ധ്രാ സ്വദേശിയും വ്യവസായിയും പൈലറ്റുമായ ഗോപിചന്ദ്‌ തോട്ടക്കുര. ബ്ലൂ ഒറിജിന്‍ എന്‍.എസ്‌- 25 മിഷനില്‍ പങ്കാളിയായ അദ്ദേഹം ഉൾപ്പെടെ ആറംഗസംഘം ബഹിരാകാശ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി തിരിച്ചെത്തി.

ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്കാണ് ബ്ലൂ ഒറിജിൻ ലോഞ്ച്‌ ചെയ്തത്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിര്‍ത്തിയായ കര്‍മാന്‍ ലൈനിലേക്കായിരന്നു ഇവരുടെ യാത്ര. 11 മിനുട്ട് കൊണ്ട് യാത്ര പൂർത്തിയായി. സമുദ്രനിരപ്പില്‍നിന്ന്‌ 100 കിലോമീറ്റര്‍ ഉയരത്തിലാണ് കർമാൻ ലൈൻ സ്ഥിതി ചെയ്യുന്നത്. മേസൺ ഏഞ്ചൽ, സിൽവെയ്ൻ ചിറോൺ, കെന്നത്ത് എൽ. ഹെസ്, കരോൾ ഷാലർ, മുൻ എയർഫോഴ്സ് ക്യാപ്റ്റൻ എഡ് ഡ്വൈറ്റ് എന്നിവരായിരുന്നു ഈ ദൗത്യത്തിലെ മറ്റു യാത്രികർ.

പേടകത്തിനുള്ളിൽ നിന്നുള്ള യാത്രികരുടെ ദൃശ്യം

ൈഡ്രവിങ്‌ പഠിക്കും മുമ്പേ വിമാനം പറത്താന്‍ പഠിച്ചയാളാണ്‌ ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച ഗോപിചന്ദ്‌ തോട്ടക്കുര. ഹാര്‍ട്‌സ്ഫീല്‍ഡ്‌-ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‌ സമീപമുള്ള ആഗോള വെല്‍നസ്‌ സെന്ററായ പ്രിസര്‍വ്‌ ലൈഫ്‌ കോര്‍പ്പറേഷന്റെ സഹസ്‌ഥാപകനാണ് അദ്ദേഹം. സഞ്ചാരി കൂടിയായ ഗോപിചന്ദ്‌ അടുത്തിടെ കിളിമഞ്ചാരോ പര്‍വതത്തിന്റെ കൊടുമുടിയില്‍ കയറിയിരുന്നു.

ബ്ലൂ ഒറിജിൻ അതിൻ്റെ ഏഴാമത്തെ മനുഷ്യ ബഹിരാകാശ യാത്രയും ന്യൂ ഷെപ്പേർഡ് പ്രോഗ്രാമിനായുള്ള 25-ാമത്തെ പറക്കലുമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇന്നത്തെ ക്രൂ ഉൾപ്പെടെ 37 പേരെ ന്യൂ ഷെപ്പേർഡ് ഇതുവരെ ബഹിരാകാശത്തേക്ക് പറത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest