Kerala
നീല ട്രോളി ബാഗ് വിവാദം; എന്‍ എന്‍ കൃഷ്ണദാസിനെ പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്യും
കൃഷ്ണദാസിന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി
പാലക്കാട് | പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസിന് പരസ്യമായി താക്കീത് ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കൃഷ്ണദാസിന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ നിയമനടപടി തുടരും. റിജിത്ത് വധക്കേസില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്നും സംസ്ഥാന സമതിയില്‍ വിമര്‍ശനം.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സിപിഎം വിഷയം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
അന്‍വര്‍ പണ്ടേ യുഡിഎഫിന്റെ ഭാഗമാണ്. പി. വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതാണെന്നും എവിടെ പോയാലും സിപഎമ്മിന് ഒന്നുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പി.വി.അന്‍വറിനെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെയും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. ഫോറസ്റ്റ് ഓഫിസ് തല്ലിപ്പൊളിച്ചാല്‍ ആരായാലും നടപടി സ്വീകരിക്കും. ജാമ്യം കിട്ടി പുറത്തുണ്ട്. വന്നിട്ട് കാണിച്ചു തരാമെന്നാണ് അന്‍വര്‍ പറഞ്ഞത്. അത് എന്താണെന്ന് നമുക്ക് നോക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.