Connect with us

First Gear

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന്‍ ഇന്ത്യയിലെത്തി

46 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിക്കുന്നത്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് പെയിന്റില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാകുന്നത്. 46 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് ഈ വിലയ്ക്ക് ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ വില്‍പ്പനക്കെത്തുകയുള്ളു. അല്‍കന്റാര ഫിനിഷുള്ള ഗിയര്‍ സെലക്ടറുമായാണ് വാഹനം എത്തുന്നത്. ഈ മോഡലില്‍ 430 ലിറ്റര്‍ ബൂട്ട്‌സ്‌പേസാണുള്ളത്. ആറ് ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിങ്ങും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന് കരുത്ത് നല്‍കുന്നത് ഡ്യൂവല്‍-ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 173 ബിഎച്ച്പി മാക്‌സിമം പവറും 1350-4600 ആര്‍പിഎമ്മില്‍ 280 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ കാര്‍ ബിഎംഡബ്ല്യു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.

 

 

Latest