Connect with us

First Gear

ഏപ്രില്‍ ഒന്നു മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ ബിഎംഡബ്ല്യു

നിലവില്‍ രാജ്യത്ത് ലഭ്യമായ കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് വാഹന വില വര്‍ധിപ്പിക്കാന്‍ ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ലഭ്യമായ കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. ആഗോള സാഹചര്യം, വിനിമയ നിരക്കുകള്‍ എന്നിവയില്‍ നിന്നുള്ള ആഘാതം, മെറ്റീരിയലുകളുടെയും ലോജിസ്റ്റിക്സിന്റെയും വിലയിലെ മാറ്റത്തിന് ആവശ്യമായ ക്രമീകരണം എന്നിവയാണ് വില വര്‍ധനയെന്ന് ബിഎംഡബ്ല്യു പറഞ്ഞു.

ബിഎംഡബ്ല്യു നിലവില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, എം 340ഐ, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ്, എക്‌സ്1, എക്‌സ്3, എക്‌സ്4, എക്‌സ്5, എക്‌സ്7, മിനി കണ്‍ട്രിമാന്‍ എന്നിങ്ങനെ പ്രാദേശികമായി നിര്‍മ്മിച്ച നിരവധി മോഡലുകള്‍ രാജ്യത്തെ വാഹന വിപണിയിലുണ്ട്.

 

Latest