Connect with us

Uae

ദുബായ് ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബി എന്‍ ഐ യു എ ഇ എക്‌സ്‌പോ

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് നെറ്റ്‌വര്‍ക്കിങ് എക്‌സ്‌പോ അരങ്ങേറുന്നത് മെയ് 9,10 തിയ്യതികളില്‍

Published

|

Last Updated

ദുബായ്| യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്‌വര്‍ക്കിങ് സംഘടനയായ ബിഎന്‍ഐയുടെ എക്‌സ്‌പോ മേയ് 9, 10 തിയ്യതികളിലായി ദുബായില്‍ ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗള്‍ഫ്, തെക്കനേഷ്യന്‍, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള ആയിരത്തിലധികം സംരംഭകരും മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകളും പ്രമുഖ വ്യക്തിത്വങ്ങളും ‘ബി എന്‍ ഐ യു എ ഇ എക്‌സ്‌പോ 2025’-ല്‍ പങ്കെടുക്കും. ആഗോളതലത്തില്‍ തന്നെയുള്ള ഏറ്റവും വലിയ റെഫറല്‍ കേന്ദ്രീകൃത ബിസിനസ് ശൃംഖലയുടെ ഭാഗമായ ബി എന്‍ ഐ  യു എ ഇയുടെ ഒരു വര്‍ഷം നീളുന്ന ഇരുപതാം വാര്‍ഷിക ആഘോഷം ‘ബിയോണ്ട് 20’-ന്റെ തുടര്‍ച്ചയാണ് എക്‌സ്‌പോ.

എന്നാല്‍, സംഘടനയുടെ കടന്നുപോയ കാലത്തിന്റെ മാത്രം ആഘോഷമല്ല ഇതെന്നും വരാനിരിക്കുന്നവയ്ക്കുള്ള വേദി കൂടിയാണിതെന്നും നാഷനല്‍ ഡയറക്ടര്‍ ബിജയ് രജനീകാന്ത് ഷാ പറഞ്ഞു. ‘ബന്ധങ്ങള്‍ ഗുണകരമായി മാറുന്ന വേദിയായിരി്ക്കും എക്‌സ്‌പോ. അര്‍ഥവത്തായ സംഭാഷണങ്ങളിലൂടെയും പരസ്പരം പകര്‍ന്നുനല്‍കുന്ന അവസരങ്ങളിലൂടെയും ബിസിനസ് വളര്‍ത്തുന്നതില്‍ താത്പര്യപ്പെടുന്ന വ്യക്തിത്വങ്ങളെ എക്‌സ്‌പോ ഒരുമിച്ച് ചേര്‍ക്കുന്നു. കൂടാതെ, ബിയോണ്ട് 20 എന്ന ആശയത്തിലൂടെ കൂടുതല്‍ വിശാലവും ആഴത്തിലുള്ളതും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പുതരികയാണ്’-അദ്ദേഹം പറഞ്ഞു.

അനൗപചാരികമായുള്ള സംഭാഷണങ്ങള്‍, വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ആഗോള ബിസിനസ് നേതാക്കന്മാരുടെ പ്രസംഗങ്ങള്‍, സ്പീഡ് നെറ്റ്‌വര്‍ക്കിങ് അനുഭവങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് രണ്ട് ദിവസത്തെ പരിപാടികള്‍. രജിസ്റ്റര്‍്ചെയ്ത് എത്തുന്ന ഓരോ പ്രതിനിധിക്കും കുറഞ്ഞത് 20 പ്രൊഫഷനലുകളെ നേരിട്ട് ബന്ധപ്പെടാനും പുതിയ ബിസിനസ് സാധ്യതകള്‍ക്ക് തുടക്കമിടാനും സാധിക്കും. നവീനത, വിപണനം, ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റം, നേതൃപാടവം, വികസന തന്ത്രങ്ങള്‍ തുടങ്ങിയവ പഠിക്കാനുള്ള അവസരങ്ങളും ഉണ്ടാകും.

ബി എന്‍ ഐ യു എ ഇയുടെ പ്രവര്‍ത്തനപാതയിലെ സുപ്രധാന നാഴികക്കല്ലായിരിക്കും എക്‌സ്‌പോ. 2005 സെപ്റ്റംബര്‍ 14-നാണ് രാജ്യത്തെ ആദ്യശാഖയായ ഫാല്‍കണ്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംഘടന മേഖലയിലെ മുന്‍നിര ബിസിനസ് നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയി മാറി. ‘സ്ട്രക്‌ചേര്‍ഡ് റെഫറല്‍ മാര്‍ക്കറ്റിങ്ങി’ലൂടെ സംരംഭകരെയും ചെറുകിട മധ്യനിര സംരംഭങ്ങളെയും പ്രൊഫഷനലുകളെയും ബന്ധപ്പെടുത്തിക്കൊണ്ടാണിത് സാധ്യമാക്കിയത്. 22 അംഗങ്ങളുമായി തുടങ്ങിയ സംഘടന 40 ശാഖകളും 1500-ല്‍പരം സജീവ അംഗങ്ങളുമുള്ള ശൃംഖലയായി വളര്‍ന്നു. 2025 അവസാനത്തോടെ 2025 അംഗങ്ങളെന്ന ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം.

1985-ല്‍ ആരംഭിച്ച്, 40 വര്‍ഷത്തെ നിരന്തര വളര്‍ച്ചയിലൂടെ ബി എന്‍ ഐ
ലോകത്തിലെ ഏറ്റവും വിലയ നെറ്റ്‌വര്‍ക്കിങ് സംഘടനയായി മാറി. വര്‍ഷങ്ങള്‍ക്കിടെ, ലക്ഷക്കണക്കിന് അംഗങ്ങള്‍ ബിഎന്‍ ഐയിലൂടെയും റെഫറല്‍ മാര്‍ക്കറ്റിങ്ങിന്റെ സ്വാധീനത്താലും ക്രമാതീതമായ ബിസിനസ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. നിലവില്‍ 77 രാജ്യങ്ങളിലായി 3,40,000 അംഗങ്ങള്‍ ബിഎന്‍ഐയ്ക്കുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മാത്രമായി സംഘടനയിലെ അംഗങ്ങള്‍ ലോകത്താകമാനമായി 25.3 ബില്ല്യന്‍ യുഎസ്ഡോളര്‍ റെഫറലിലൂടെ നേടിയെടുത്തു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ, വിശ്വസ്തരായ റെഫറലുകള്‍ മുഖേന ബിഎന്‍ഐ യുഎഇ അംഗങ്ങള്‍ 3.68 ബില്ല്യന്‍ ദിര്‍ഹം (ഒരു ബി്‌ല്യന്‍ യു.എസ്.ഡോളര്‍) നേടിയിട്ടുണ്ട്. 2024-ല്‍ ്അംഗങ്ങളുടെ ബിസിനസില്‍ മാത്രം 700 മില്ല്യന്‍ ദിര്‍ഹമിന്റെ ബിസിനസ് സാധ്യമാക്കി. ബിഎന്‍ഐ എന്തിനാണോ നിലകൊള്ളുന്നത് അവയുടെയെല്ലാം പ്രതിഫലനമായിരിക്കും എക്‌സ്‌പോ എന്ന് ബിഎന്‍ഐ യുഎഇ. കോ-നാഷനല്‍ ഡയറക്ടര്‍ അനുരാധ ബി. ഷാ പറഞ്ഞു. ‘നാല്‍പതില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള, 21 മുതല്‍ 75 വയസ്സുവരെയുള്ള പ്രൊഫഷനലുകള്‍ അടങ്ങുന്നതാണ് ഞങ്ങളുടെ ശൃംഖല. ഇവരില്‍ മൂന്നിലൊന്ന് അംഗങ്ങളും വനിതാ ബിസിനസ് ഉടമകളാണ്. വൈവിധ്യം, സമഗ്രത, മേഖലയുടെ ബിസിനസസിന്റെ പ്രകൃതത്തെ (landscaping) നിര്‍വചിക്കുന്ന ചാലകശക്തി എന്നിവയുടെ പ്രതിഫലനമാണ് ബിഎന്‍ഐ യുഎഇ.’ -അവര്‍ പറഞ്ഞു.

12000-ല്‍ കൂടുതല്‍ ശാഖാമീറ്റിങ്ങുകളിലേക്കായി അമ്പതിനായിരത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുകയും ഇതുവഴി 50 ദശലക്ഷം ദിര്‍ഹമിന്റെ ബിസിനസ് ഉണ്ടാക്കുകയും ചെയ്യാന്‍ സാധിച്ചത് മറ്റൊരു നേട്ടമാണ്. മേഖലയില്‍ തന്നെ ആദ്യമായി പ്ലാറ്റിനം, ടൈറ്റാനിയം ചാപ്റ്ററുകള്‍ തുടങ്ങിയതും സംഘടന ആണ്.
ബിഎന്‍ഐ അംഗങ്ങള്‍ക്കും അംഗങ്ങള്‍ അല്ലാത്ത പൊതുബിസിനസ് സമൂഹത്തിനും എക്‌സ്‌പോയില്‍ പങ്കെടുക്കാം. പ്ലാറ്റിനം ലിസ്റ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.