International
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബോട്ടപകടം; രണ്ട് മലയാളികള്‍ മരിച്ചു
കളമശേരി സ്വദേശി കെവിന്‍ ഷാജി, മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി സ്വദേശി ജിയോ പൈലി എന്നിവരാണ് മരിച്ചത്.
ആല്‍ബര്‍ട്ട | കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കളമശേരി സ്വദേശി കെവിന്‍ ഷാജി, മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി സ്വദേശി ജിയോ പൈലി എന്നിവരാണ് മരിച്ചത്. തൃശൂര്‍ അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെ കാണാതായി. സംഘത്തിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.
കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ (ഇന്ത്യന്‍ സമയം രാത്രി 10) യായിരുന്നു അപകടം. അവധി ആഘോഷിക്കാനായി സുഹൃദ് സംഘം നടത്തിയ വിനോദയാത്രക്കിടെയാണ് ദുരന്തമുണ്ടായത്. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായാണ് ഇവര്‍ പോയത്.
മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് മുന്‍ അംഗം ജാന്‍സി പൈലിയുടെയും പൈലിയുടെയും മകനാണ് ജിയോ. കാനഡയില്‍ 20 വര്‍ഷമായി താമസിക്കുന്ന ജിയോ അവിടെ വര്‍ക്‌ഷോപ്പ് നടത്തുകയാണ്. ഭാര്യ: ശ്രുതി. മകന്‍: ഒലിവര്‍. ഷാജിയാണ് കെവിന്റെ പിതാവ്. മാതാവ് ബീന.