Connect with us

Kannur

കുവൈത്തിൽ ബോട്ടപകടം; രണ്ട് മലയാളികൾ മരിച്ചു

ഇരുവരും ലുലു എക്സ്ചേഞ്ച് ജിവനക്കാരായിരുന്നു

Published

|

Last Updated

പത്തനംതിട്ട | കുവൈത്തിൽ ബോട്ടപകടത്തിൽ പെട്ട രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്സ്ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട് (44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി (ടിജോ 29) എന്നിവരാണ് മരിച്ചത്.
സുകേഷ് ലുലു എക്സ്ചേഞ്ച് കോർപ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. ടിജോ ആറ് മാസം  മുമ്പാണ് വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കുകയായായിരുന്നു.  ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും രക്ഷിക്കാനായില്ല.

Latest