Connect with us

National

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് അപകടം; നാല് മരണം

അപകടത്തില്‍ 35കാരിയാണ് മരിച്ചത്. ഏഴു പേരെ കാണാതായി.

Published

|

Last Updated

ഭുവനേശ്വര്‍|ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ  അപകടത്തില്‍      മരണം നാലായി. ഏഴു പേരെ കാണാതായി. കാണാതായവരില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. അപകടത്തില്‍ 48 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഛത്തീസ്ഗഢിലെ ഖര്‍സിയ മേഖലയില്‍ നിന്നുള്ള 50 ഓളം പേര്‍ ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പഥര്‍സെനികുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് കാണാതായവര്‍ക്കായുള്ള തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌കൂബ ഡൈവര്‍മാര്‍ സംഭവ സ്ഥലത്തുണ്ട്. രണ്ട് അണ്ടര്‍വാട്ടര്‍ സെര്‍ച്ച് കാമറകളും ഉപയോഗിക്കുന്നുണ്ട്.

ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.