Kerala
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം
നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരുവനന്തപുരം | മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് പെരുമാതുറ സ്വദേശി സലീമന്റെ ഫിര്‍ദൗസ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ നാല് പേരുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.
തിരയില്‍ പെട്ട് മറിഞ്ഞ വള്ളം പൂര്‍ണമായും തകര്‍ന്നു.നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാവുകയാണ്. ഒരാഴ്ച മുമ്പേ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ സ്ഥലം സന്ദര്‍ശിക്കുകയും മത്സ്യ തൊഴിലാളിക്കുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ച പ്രഹസനമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ റോഡില്‍ തടഞ്ഞിരുന്നു.
---- facebook comment plugin here -----