Connect with us

Malappuram

താനൂർ ദുരന്തം: ബോട്ടുടമ നാസർ അറസ്റ്റിൽ

സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന നാല് ജീവനക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണം നടക്കുന്നുണ്ട്.

Published

|

Last Updated

താനൂർ | താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിൻ്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാൾ അറ്സറ്റിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ പിടിയിലായത്. വൈകാതെ ഇയാളെ താനൂർ സ്റ്റേഷനിലെത്തിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതേസമയം, സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന നാല് ജീവനക്കാരെ ഇതുവരെ കണ്ടെത്താനായില്ല. ബോട്ട് കീഴ്മേൽ മറിഞ്ഞിട്ടും ഇവർ മാത്രം രക്ഷപ്പെട്ടത് എങ്ങനെ എന്നതും അവ്യക്തമാണ്. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ട്.

നാസറിനെതിരെ നരഹത്യാ കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. മത്സബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് ഇരുനിലയുള്ള വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയത്. പ്രവർത്തനാനുമതി ലഭിക്കാനായി രാഷ്ട്രീയ സ്വാധീനം ഉൾപ്പെടെയുള്ള വഴിവിട്ട വഴികൾ ഇയാൾ സ്വീകരിച്ചിരുന്നുവെന്നാണ് വിവരം.

Latest