National
മുംബൈയില്‍ സ്പീഡ് ബോട്ട് ഇടിച്ച് യാത്രാ ബോട്ട് മുങ്ങി; മൂന്നുപേര്‍ മരിച്ചു
സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് അപകടം.
മുംബൈ | മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യാ തീരത്ത് ബോട്ട് മുങ്ങി മൂന്നുപേര്‍ മരിച്ചു. സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് അപകടം. എലിഫന്റാ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് ഉറാന് സമീപത്തായി മുങ്ങിയത്.
80തോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 60 പേരെ രക്ഷപ്പെടുത്തി.
നാവിക സേനയുടേതാണ് സ്പീഡ് ബോട്ടെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
---- facebook comment plugin here -----