boat accident canada
കാനഡയില്‍ ബോട്ട് മുങ്ങി; 10 പേര്‍ മരിച്ചു- 11 പേരെ കാണാതായി
അപകടത്തില്‍പ്പെട്ടവര്‍ സ്പാനിഷ് മത്സ്യ തൊഴിലാളികള്‍
ഒട്ടാവ | കാനഡയുടെ കിഴക്കന്‍ തീരത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു. 11 പേരെ കാണാതായി. സ്‌പെയിനിലെ ഗലീഷ്യ മേഖലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വില്ല ഡി പിറ്റാന്‍ക്‌സോ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 24 ജീവനക്കാരായിരുന്നുണ്ടായത്. ഇതില്‍ മൂന്ന് പേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു.
ന്യൂഫൗണ്ട്‌ലാന്‍ഡിന് കിഴക്ക് 250 നോട്ടിക്കല്‍ മൈല്‍ കിഴക്കായി ഇന്നലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെട്ടവരില്‍ കപ്പലിന്റെ 53 കാരനായ ക്യാപ്റ്റനും 42 കാരനായ മരുമകനും ഉള്‍പ്പെടുന്നുവെന്ന് ലാ വോസ് ഡി ഗലീസിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുപേരും അവരുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----