Connect with us

Kerala

ബോബി ചെമ്മണൂര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

Published

|

Last Updated

കൊച്ചി| വ്യവസായി ബോബി ചെമ്മണൂര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു. നിലവില്‍ ഭാരതീയ ന്യായ സംഹിതത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണ്ണൂര്‍ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് കോടതിയില്‍ ഹാജരാക്കും.

ജാമ്യം നിഷേധിച്ചതിനെതിരെ ബോബി ചെമ്മണൂര്‍ നല്‍കിയ ഹരജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മജിസ്‌ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. പിന്നാലെ ബോബി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest