Connect with us

Kerala

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങി; തിടുക്കപ്പെട്ടിറങ്ങിയത് വിഷയം കോടതി പരിഗണിക്കാനിരിക്കെ

ബോബി ചെമ്മണ്ണൂരിന്റെ നടപടിക്കെതിരെ കോടതി ഇടപെടല്‍ നടക്കാനിരിക്കെയാണ്  തിടുക്കപ്പെട്ട് ജയിലില്‍ നിന്നും ഇറങ്ങിയിരിക്കുന്നത്.

Published

|

Last Updated

കൊച്ചി |  നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരുകയായിരുന്നു.ജാമ്യം കിട്ടിയിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു.അതേ സമയം ബോബി ചെമ്മണ്ണൂരിന്റെ നടപടിക്കെതിരെ കോടതി ഇടപെടല്‍ നടക്കാനിരിക്കെയാണ്  തിടുക്കപ്പെട്ട് ജയിലില്‍ നിന്നും ഇറങ്ങിയിരിക്കുന്നത്. രാവിലെ 10 15ന് കോടതി വിഷയം.ജാമ്യം നല്‍കിയിട്ടും ബോബി ജയിലില്‍ നിന്നിറങ്ങാത്തതില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പരിഗണിക്കാനിരിക്കുകയാണ്.പണമില്ലാത്തതിന്റെ പേരില്‍ ജാമ്യം ലഭിക്കാത്ത 26 ഓളം പേര്‍ തന്നെ സമീപിച്ചു. അക്കാര്യം പരിഹരിക്കാമെന്ന് താന്‍ വാക്ക് നല്‍കി. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു ദിവസംകൂടി ജയിലില്‍ തുടര്‍ന്നുവെന്നേയുള്ളുവെന്നും ജയിലില്‍ നിന്നിറങ്ങിയ ബോബി മാധ്യമങ്ങളോട് പ്രതികരിച്ചു

ജനശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേ സമയം ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജയില്‍ അധികൃതരുടെ തീരുമാനം.

ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്

 

Latest