Connect with us

valayar dam

വാളയാർ ഡാമിൽ മുങ്ങിപ്പോയ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

സംഘത്തിലെ മൂവരും മുങ്ങിപ്പോയെങ്കിലും ഒരാൾ രക്ഷപെട്ടു

Published

|

Last Updated

പാലക്കാട് | കുളിക്കുന്നതിനിടെ വാളയാർ അണക്കെട്ടിൽ മുങ്ങിപ്പോയ രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ ലഭിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂർ ധനലക്ഷ്മി കോളജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം (19), പൊള്ളാച്ചി സ്വദേശി തിരുപ്പതി (18) എന്നിവരാണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്ന് വാളയാർ ഡാം കാണാനെത്തിയ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ. മൂന്ന് പേരാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. ഒരാൾ രക്ഷപ്പെട്ടു. വാളയാർ ഡാമിലെ തമിഴ്നാട് നവക്കരയിലുള്ള മാവുത്താംപടിയിലാണ് അപകടം.

ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. സംഘത്തിലെ മൂവരും മുങ്ങിപ്പോയെങ്കിലും ഒരാൾ രക്ഷപെട്ടു. അവിടെയുണ്ടായിരുന്ന വിദ്യാർഥികളാണ് ഇയാളെ രക്ഷിച്ചത്.

Latest