International
സഊദിയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
പിതാവിന്റെ കൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്.

ജിസാന്‍ | സഊദിയില്‍ ജിസാന്‍ പ്രവിശ്യയിലെ സബിയ, അല്‍-റീത്ത് ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട നാല് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മിഷ്ല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദാരുണാപകടം ഉണ്ടായത്. പിതാവിന്റെ കൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വാദി വാസയില്‍ വച്ച് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്. പിതാവ് പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
മഴ ശക്തമായതിനെ തുടര്‍ന്ന് താഴ്‌വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
---- facebook comment plugin here -----