Kerala
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി
മൂത്തേടം സ്വദേശി ലതയുടെ മൃതദേഹം എടക്കര പുന്നപ്പുഴയിലെ കാറ്റാടി പാലത്തിനു സമീപത്തും അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയുടേത് നിലമ്പൂര്‍ വടപുറം കുതിരപ്പുഴയിലുമാണ് കണ്ടെത്തിയത്.

മലപ്പുറം | മലപ്പുറത്ത് പുഴയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി. രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലത (52)യുടെ മൃതദേഹം എടക്കര പുന്നപ്പുഴയിലെ കാറ്റാടി പാലത്തിനു സമീപം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയോടെ നിലമ്പൂര്‍ വടപുറം കുതിരപ്പുഴയിലാണ് മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടത്.
രണ്ട് മൃതദേഹവും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----