National
തമിഴ്‌നാട്ടില്‍ തല തകര്‍ത്ത നിലയില്‍ യുവാക്കളുടെ മൃതദേഹം
വാക്കേറ്റത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് സൂചന
നാമക്കല്‍ | തല തകര്‍ത്ത നിലയില്‍ രണ്ട് ഒഡീഷ സ്വദേശികളായ യുവാക്കളുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തി. തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ വേപ്പടൈയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. വാക്കേറ്റത്തെ തുടര്‍ന്ന് അജ്ഞാതര്‍ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊല്ലപ്പെട്ട ഒഡീഷ സ്വദേശികളായ മുന്ന, ധുബാലിഷ് എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. തല തകര്‍ന്ന് റോഡരികില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----