Kerala
പയ്യോളി റെയില്‍ പാളത്തില്‍ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം
മരിച്ചത് ഇടുക്കി സ്വദേശി

കോഴിക്കോട് | പയ്യോളി റെയില്‍ പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി വാഴത്തോപ്പില്‍ സ്വദേശി വിനോദാണ് മരിച്ചത്. ട്രെയിനിടിച്ച് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ഇന്ന് രാവിലെയായിരുന്നു പയ്യോളി രണ്ടാം ഗേറ്റിന് സമീപം മൃതദേഹം കണ്ടത്. ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും പോലീസും സ്ഥലത്തെത്തി മൃതദേഹം റെയില്‍ പാളത്തില്‍ നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----