Kerala
വളാഞ്ചേരിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
ആമകളെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കിലായിരുന്നു മൃതദേഹം

മലപ്പുറം | വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സുരക്ഷാജീവനക്കാരന്‍ മാത്രമാണ് മൃതദേഹം കണ്ടെത്തിയ വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ വിദേശത്താണ് താമസം.
ആമകളെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കിലായിരുന്നു മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമെത്തിയ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു അവസാനമായി വാട്ടര്‍ടാങ്ക് വൃത്തിയാക്കിയത്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----