Connect with us

Alappuzha

ബോട്ടില്‍ നിന്ന് കായലില്‍ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ (56) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

ആലപ്പുഴ | ബോട്ടില്‍ നിന്ന് കായലില്‍ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ (56) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടില്‍ നിന്നാണ് ഉദയന്‍ കായലിലേക്ക് ചാടിയത്. ബോട്ട് പാതിരാമണല്‍ ദ്വീപിന് എതിര്‍ഭാഗത്ത് എത്തിയപ്പോഴായിരുന്നു ഇത്.

സ്ഥലത്ത് തിരച്ചില്‍ നടത്തിയ സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest